മുംബൈയില്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ - മഹാരാഷ്ട്ര
24 വിദേശികളെയും അഞ്ച് പരിഭാഷകരെയുമാണ് അറസ്റ്റ് ചെയ്ത് ജില്ലാ കോടതിയിൽ ഹാജരാക്കിയത്.

തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത 29 പേരെ അറസ്റ്റ് ചെയ്തു
മുംബൈ:തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 24 വിദേശികളെയും അഞ്ച് പരിഭാഷകരെയുമാണ് അറസ്റ്റ് ചെയ്ത് ജില്ലാ കോടതിയിൽ ഹാജരാക്കിയത്. തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഇവർ രഹസ്യമായി പ്രദേശത്ത് താമസിച്ച് വരികയായിരുന്നു. ഇവരിൽ അഞ്ച് പേർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഘാന, ഇന്തോനേഷ്യ, ബ്രൂണൈ, ഡെക്കോട്ട, ഐവേറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് 24 വിദേശികൾ.