സിക്കിമിൽ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഗാംഗ്ടോ്ക്ക്
സംസ്ഥാനത്ത് നിലവിൽ 407 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 231 പേർ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു.
![സിക്കിമിൽ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു sikkim sikkim covid updation covid updation sikkim covid cases raises gantok sikkim സിക്കിം കൊവിഡ് കേസുകൾ ഗാംഗ്ടോ്ക്ക് സിക്കിം കൊവിഡ് അപ്‌ഡേറ്റ്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8250259-231-8250259-1596210997468.jpg)
സിക്കിമിൽ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഗാംഗ്ടോക്ക്: സംസ്ഥാനത്ത് പുതുതായി 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികൾ 639 ആയി. വെസ്റ്റ് സിക്കിമിൽ 29 പേർക്കും മറ്റ് കേസുകൾ ഈസ്റ്റേൺ സിക്കിമിലുമാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് നിലവിൽ 407 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 231 പേർ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു. ഈ മാസം ആദ്യത്തിൽ ഒരു കൊവിഡ് മരണം സിക്കിമിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. 24,939 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമായതെന്നു അധികൃതർ അറിയിച്ചു.