ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച 2831 പേര്‍ അറസ്റ്റില്‍
മാര്‍ച്ച് 24 മുതല്‍ 1,22,838 പേരാണ് ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായത്.
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ലംഘിച്ച 2832 പേരെ തിങ്കളാഴ്‌ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. 101 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 215 വാഹനങ്ങളെയും പൊലീസ് പിടിച്ചെടുത്തു. സെക്ഷന്‍ 188 പ്രകാരമാണ് തിങ്കളാഴ്‌ച വൈകുന്നേരം 5 മണി വരെ 101 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. മാസ്‌ക് ഇല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതിന് 40 കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മാര്‍ച്ച് 24 മുതല്‍ 1,22,838 പേരാണ് ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായത്.