ഗാന്ധിനഗർ: ഗുജറാത്തിൽ 2,815 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആറ് ദിവസമായി അധിക വർധനവ് ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഏപ്രിൽ 14 മുതൽ 17 വരെയുള്ള കാലയളവിൽ 1,272 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഏപ്രിൽ 17 മുതൽ 23 വരെയുള്ള കണക്കെടുത്താൽ രോഗികളുടെ എണ്ണം മുമ്പുള്ളതിനേക്കാൾ കുറഞ്ഞതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഏപ്രിൽ 18 ന് 332 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഗുജറാത്തിൽ 2,815 പേർക്ക് കൊവിഡ്; രോഗികളുടെ എണ്ണത്തിൽ അധിക വർധനവ് ഇല്ലെന്ന് ആരോഗ്യവകുപ്പ് - സൂറത്ത്
ഗുജറാത്തിലെ 33 ജില്ലകളിൽ 30 ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിലായി 3028 കൊവിഡ് പരിശോധനകൾ നടത്തി
ഗുജറാത്തിലെ 33 ജില്ലകളിൽ 30 ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗൺ, കർഫ്യൂ, സാമൂഹിക അകലം എന്നീ മുൻകരുതലുകൾ നടപ്പാക്കിയതുമൂലം സംസ്ഥാനത്തെ കൊവിഡ് ബാധ ഏകദേശം നിയന്ത്രിക്കാൻ സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ജയന്തി രവി അറിയിച്ചു. കൊവിഡ് ബാധിതരിൽ 80 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ കാണുന്നില്ലെന്നും എന്നാൽ അഞ്ച് ശതമാനം രോഗികളിൽ പ്രമേഹം, രക്തസമർദ്ദം, അർബുദം, ആസ്ത്മ, ഹൃദയമിടിപ്പ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, മാനസികരോഗങ്ങൾ എന്നിവ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ജയന്തി രവി പറഞ്ഞു.
ഗുജറാത്തിൽ 24 മണിക്കൂറിനകം 3028 പരിശോധനകളാണ് നടത്തിയത്. വിവിധ ജില്ലകളിലായി 3,280 റാപ്പിഡ് ആന്‍റിബോഡി പരിശോധനകളും നടത്തി. കൊവിഡ് പരിശോധനകൾക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ ലാബുകൾ ഉള്ളത് ഗുജറാത്തിലാണ്. അഹമ്മദാബാദും സൂറത്തുമാണ് ഗുജറാത്തിലെ പ്രധാന ഹോട്ട്‌സ്‌പോട്ടുകൾ.