കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് 28,000 പേര്‍ക്കെതിരെ കേസെടുത്തെന്ന് ചീഫ് സെക്രട്ടറി രാജിവ സിൻഹ. മാര്‍ച്ച് അവസാനം മുതല്‍ ഇതുവരെയുള്ള കണക്കുകളാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് മൂവായിരത്തോളം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ലോക്ക് ഡൗൺ ലംഘനം; പശ്ചിമ ബംഗാളിൽ 28,000 പേര്‍ക്കെതിരെ കേസ് - കൊവിഡ് 19
ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്‌ച മാത്രം 839 പേരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്‌തു.
ലോക്ക് ഡൗൺ ലംഘനം; പശ്ചിമ ബംഗാളിൽ 28,000 പേര്‍ക്കെതിരെ കേസ്
ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്‌ച മാത്രം 839 പേരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച രാത്രി എട്ട് മണി വരെ 616 പേരെയാണ് അറസ്റ്റ് ചെയ്‌തത്. മാസ്‌ക് ധരിക്കാത്തതിന് 198 പേര്‍ക്കെതിരെയും പൊതുസ്ഥലത്ത് തുപ്പിയതിന് 25 പേര്‍ക്കെതിരെും കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.