ആൻഡമാൻ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് ഞായറാഴ്ച 28 പുതിയ കൊവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നാലുപേര്‍ക്ക് രോഗവിമുക്തി ലഭിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 318 ആയി. ഇപ്പോള്‍ ചികിത്സയില്‍ 138 പേരാണുള്ളത്. 18 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ 28 പേര്‍ക്ക് കൂടി കൊവിഡ് - Andaman and Nicobar
കേന്ദ്രഭരണ പ്രദേശത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 318 ആയി. ഇപ്പോള്‍ ചികിത്സയില്‍ 138 പേരാണുള്ളത്.
![ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ 28 പേര്‍ക്ക് കൂടി കൊവിഡ് covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:57:00:1595770020-covid23-2607newsroom-1595769972-1046.jpg)
covid
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ പുതുതായി 48,661 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം പോസിറ്റീവ് കേസുകൾ 13,85,522 ആയി. 4,67,882 സജീവ കേസുകളും 8,85,577 പേര്‍ രോഗവിമുക്തിയും നേടി. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ മരണമടഞ്ഞവരുടെ എണ്ണം 32,063 ആയി.