ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ 28 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ ആറിന് 44 കാരനായ കോൺസ്റ്റബിൾ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് 90-ാമത്തെ ബറ്റാലിയനിൽ നിന്നുള്ള 75പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു.
ജമ്മു കശ്മീരിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് - സിആർപിഎഫ് ഉദ്യോഗസ്ഥർ
തെക്കൻ കശ്മീരിലെ യുറൻഹാളിലാണ് ബറ്റാലിയനുള്ളവര്‍ക്കാണ് രോഗബാധ
ജമ്മു കശ്മീരിൽ 28 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബുധനാഴ്ച വന്ന പരിശോധനാഫലത്തിൽ 28 പേർക്ക് വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. വൈറസ് സ്ഥിരീകരിച്ചവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ കശ്മീരിലെ യുറൻഹാളിലാണ് ബറ്റാലിയൻ സ്ഥിതി ചെയ്യുന്നത്. അർധസൈനിക വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരാണ് കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. 516 പേർക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 353 പേർ സുഖം പ്രാപിച്ചു.