ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ 27 കാരന്റെ പൊള്ളലേറ്റ മൃതദേഹം കണ്ടെത്തി. അജ്മീർ സ്വദേശി വിജയ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണോ ആസൂത്രിത കൊലപാതകമാണോ എന്നകാര്യത്തിൽ വ്യക്തതയില്ലന്ന് പൊലീസ് പറഞ്ഞു. മരിച്ചയാൾ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും ചില കുടുംബ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
രാജസ്ഥാനിലെ അജ്മീറിൽ 27 കാരന്‍റെ മൃതദേഹം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി - പൊള്ളലേറ്റ മൃതദേഹം
ആത്മഹത്യയാണോ ആസൂത്രിത കൊലപാതകമാണോ എന്നകാര്യത്തിൽ വ്യക്തതയില്ലന്ന് പൊലീസ് പറഞ്ഞു. മരിച്ചയാൾ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും ചില കുടുംബ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
രാജസ്ഥാനിലെ അജ്മീറിൽ 27 കാരന്റെ പൊള്ളലേറ്റ മൃതദേഹം കണ്ടെത്തി
അതേസമയം വിജയ് കുമാറിന്റെ മൃതദേത്തിൽ മുറിവുകളുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസ് അന്വേഷിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂവെന്നും പൊലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തുമ്പോൾ വിജയ് കുമാറിന്‍റെ ശരീരം പകുതി പൊള്ളലേറ്റതും നഗ്നമായ നിലയിലുമായിരുന്നു.