കുടിയേറ്റക്കാർക്കായി 2600 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തും - കുടിയേറ്റക്കാർക്കായി 2600 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും: റെയിൽവേ
36 ലക്ഷത്തോളം കുടിയേറ്റക്കാരെ സ്വന്തം നാട്ടിൽ എത്തിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി. കെ. യാദവ്.
![കുടിയേറ്റക്കാർക്കായി 2600 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തും migrants Shramik Special trains Railways lockdown VK Yadav Chairman Railway Board കുടിയേറ്റക്കാർക്കായി 2600 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും: റെയിൽവേ റെയിൽവേ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7322378-660-7322378-1590251838595.jpg)
ന്യൂഡൽഹി: അടുത്ത 10 ദിവസത്തിനുള്ളിൽ 2600 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ. 36 ലക്ഷത്തോളം കുടിയേറ്റക്കാരെ സ്വന്തം നാട്ടിൽ എത്തിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി. കെ. യാദവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് നാല് മുതൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ ദിവസേന ശരാശരി 260 ട്രെയിനുകളിൽ 45 ലക്ഷത്തിലധികം കുടിയേറ്റക്കാർ യാത്ര ചെയ്തതായും യാദവ് വ്യക്തമാക്കി. ഇതിൽ 80 ശതമാനം ട്രെയിനുകളും ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കുമാണ് സർവീസ് നടത്തുന്നത്. പശ്ചിമ ബംഗാളിലേക്ക് ഓടുന്ന ട്രെയിനുകളുടെ എണ്ണം കുറവാണ്. ജൂൺ 15 വരെ 105 ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിൽ നിന്ന് അഭ്യർഥന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.