ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ കൂട്ടു കുടുംബത്തിലെ 26 പേർക്ക് കൊവിഡ് രോഗം ബാധിച്ചു. ജയ്‌പൂർ നഗരത്തിലെ ചാർദിവാരി പ്രദേശത്താണ് സംഭവം. കൂടുതൽ വ്യാപനം തടയാൻ ചാർദിവാരി പ്രദേശം അധികൃതർ സീൽ ചെയ്തു. രോഗബാധിതരായ 26 പേരെയും കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ കേസാണിത്.
രാജസ്ഥാനിൽ കൂട്ടുകുടുംബത്തിലെ 26 പേർക്ക് കൊവിഡ് - കൂട്ടുകുടുംബത്തിൽ കോവിഡ്
സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ കേസാണിത്
Covid
രാജസ്ഥാനിൽ ഇതുവരെ 11,020 പോസിറ്റീവ് കേസുകളും 251 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.