കേരളം

kerala

ETV Bharat / bharat

മിസോറാമിൽ 26 പേർക്ക് കൂടി കൊവിഡ് - മിസോറാം

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,379. രോഗമുക്തി നേടിയവർ 790.

mizoram  mizoram covid  india covid  മിസോറാം കൊവിഡ്  മിസോറാം  ഇന്ത്യ കൊവിഡ്
മിസോറാമിൽ 26 പേർക്ക് കൂടി കൊവിഡ്

By

Published : Sep 12, 2020, 4:26 PM IST

ഐസ്വാൾ: മിസോറാമിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഒമ്പത് മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,379 ആയി ഉയർന്നു. ഐസ്വാളിൽ 18, സൈറ്റുവലിൽ അഞ്ച്, ലാംഗ്‌ത്ലായിൽ രണ്ട്, സിയാഹയിൽ ഒന്ന് എന്നിങ്ങനെയാണ് പുതിയ കേസുകൾ. രോഗം സ്ഥിരീകരിച്ചവരെ കൊവിഡ് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. മിസോറാമിൽ 589 പേർ ചികിത്സയിൽ തുടരുമ്പോൾ 790 പേർ രോഗമുക്തി നേടി. 47,214 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു കഴിഞ്ഞു.

ABOUT THE AUTHOR

...view details