കേരളം

kerala

ETV Bharat / bharat

ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കി; 25,000 സൈനികരെ കൂടി വിന്യസിക്കും - jammu kashmir

അതിർത്തി കടന്നുളള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കൂടുതൽ സൈനിക വിന്യാസത്തിന് കാരണമെന്നാണ് സൂചന

ജമ്മുകാശ്മീരില്‍ സുരക്ഷ ശക്തമാക്കി കേന്ദ്രം

By

Published : Aug 2, 2019, 2:50 PM IST

ശ്രീനഗർ: ജമ്മുകശ്മീരില്‍ 25,000 സൈനികരെ കൂടി വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. അതിർത്തി കടന്നുളള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നീക്കത്തിന് കാരണമെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞയാഴ്ച്ച കശ്മീരിലെത്തി സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സുരക്ഷാ സേനയെ കശ്മീരിലേക്ക് അയക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം 10000 സുരക്ഷ സൈനികരെ കശ്മീരിലെ വിവിധ ജില്ലകളിലായി വിന്യസിച്ചിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിള്‍ 35എ റദ്ദ് ചെയ്യാന്‍ കേന്ദ്ര സർക്കാർ ശുപാർശ ചെയ്യാനിരിക്കുന്നതിന് മുന്നോടിയാണ് കൂടുതൽ സൈനിക വിന്യാസമെന്നും അഭ്യൂഹങ്ങളുണ്ട്.

ABOUT THE AUTHOR

...view details