ന്യൂഡല്‍ഹി:പടക്കങ്ങളുടെ വിൽപ്പനയ്ക്കും ഉപയോഗത്തിനും സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടും ദില്ലി ഫയർ സർവീസ് തങ്ങളുടെ ജീവനക്കാരുടെ അവധി അപേക്ഷകൾ റദ്ദാക്കുകയും 2500 പേരെ ദീപാവലി ദിവസം ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. ദേശീയ തലസ്ഥാന മേഖലയിൽ നവംബർ 9 അർദ്ധരാത്രി മുതൽ നവംബർ 30 അർദ്ധരാത്രി വരെ എല്ലാത്തരം പടക്കങ്ങളും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ദീപാവലി ദിനത്തില്‍ പൂര്‍ണ്ണസജ്ജരായി ഡല്‍ഹിയിലെ അഗ്നിശമനസേന വിഭാഗം - ദീപാവലി
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പൂര്‍ണ്ണ സജ്ജമാണെന്ന് ദില്ലി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. എല്ലാ വർഷത്തെയും പോലെ മുഴുവന്‍ അഗ്നിശമന സേനാംഗങ്ങളും ദീപാവലിയിൽ ഡ്യൂട്ടിയിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു
ദീപാവലി ദിനത്തില്‍ പൂര്‍ണ്ണസജ്ജരായി ഡല്‍ഹിയിലെ അഗ്നിശമനസേന വിഭാഗം
കഴിഞ്ഞ വർഷം ദീപാവലിയിൽ കുറഞ്ഞത് 280 അപകടങ്ങളെങ്കിലും ഉണ്ടായതായാണ് അഗ്നിശമന വകുപ്പിന്‍റെ കണക്ക്. ഇത്തവണ പടക്കങ്ങളുടെ ഉപയോഗം പൂർണമായി നിരോധിച്ചതിനാൽ അപകട നിരക്ക് കുറയും. അതേസമയം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പൂര്‍ണ്ണ സജ്ജമാണെന്ന് ദില്ലി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. എല്ലാ വർഷത്തെയും പോലെ മുഴുവന്‍ അഗ്നിശമന സേനാംഗങ്ങളും ദീപാവലിയിൽ ഡ്യൂട്ടിയിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.