ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ഭവാനിഗഞ്ചില്‍ അയൽവാസിയായ സ്ത്രീ ആസിഡ് എറിഞ്ഞതിനെ തുടർന്ന് യുവാവിന് പൊള്ളലേറ്റു. 25 കാരനായ രോഹിത് യാദവിനാണ് പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ രോഹിത് യാദവ് തന്‍റെ ഡയറിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് എസ്‌പി വിക്രാന്ത് വീർ പറഞ്ഞു.
ഉന്നാവോയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം - Unnao
ഭവാനിഗഞ്ചില്‍ യാദവിന്‍റെ ഡയറി ഫാമിനടുത്ത് താമസിച്ചിരുന്ന 20 കാരിയാണ് ആസിഡ് ഒഴിച്ചത്.
ഉന്നാവോയിൽ സ്ത്രീ ആസിഡ് എറിഞ്ഞതിനെ തുടർന്ന് യുവാവിന് പൊള്ളലേറ്റു
കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് യാദവിനെ ലഖ്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 കാരിയായ സ്ത്രീ യാദവിന്‍റെ ഡയറി ഫാമിനടുത്താണ് താമസിച്ചിരുന്നതെന്നും ഇരുവര്‍ക്കും പരസ്‌പരം പരിചയമുണ്ടായിരുന്നെന്നും എസ്‌പി പറഞ്ഞു.
യാദവും സ്ത്രീയും വിവിധ സമുദായങ്ങളിൽ ഉൾപെട്ടവരായതിനാല്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുൻകരുതൽ നടപടിയായി അധിക സേനയെ പ്രദേശത്ത് വിന്യസിച്ചതായി പൊലീസ് പറഞ്ഞു.