കേരളം

kerala

ETV Bharat / bharat

ദന്തേവാഡയിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ 25 ഗ്രാമീണർക്ക് പരിക്കേറ്റു - 25 ഗ്രാമീണർക്ക് പരിക്കേറ്റു

ആയുധങ്ങളുമായി എത്തിയ 15 പേരടങ്ങുന്ന സംഘം ഗ്രാമീണരെ വീടുകൾ കയറിയാണ്‌ മർദിച്ചത്‌

25 villagers injured after Naxals beat  Naxals beat them in Dantewada  Dantewada  25 ഗ്രാമീണർക്ക് പരിക്കേറ്റു  ദന്തേവാഡയിൽ നക്‌സലുകളുടെ ആക്രമണം
ദന്തേവാഡയിൽ നക്‌സലുകളുടെ ആക്രമണത്തിൽ 25 ഗ്രാമീണർക്ക് പരിക്കേറ്റു

By

Published : Jul 20, 2020, 7:11 AM IST

റായ്‌പൂർ: റോഡ്‌ വികസനത്തിന്‌ കൂട്ടുനിന്നെന്നാരോപിച്ച്‌ ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റുകൾ ഗ്രാമീണരെ മർദിച്ചു. 25 ഗ്രാമീണർക്ക് പരിക്കേറ്റു‌. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു‌. ദന്തേവാഡയിലെ പർച്ചേലിയിൽ വെള്ളിയാഴ്‌ച്ച രാത്രിയാണ്‌ സംഭവം. ആയുധങ്ങളുമായി എത്തിയ 15 പേരടങ്ങുന്ന സംഘം ഗ്രാമീണരെ വീടുകൾ കയറിയാണ്‌ മർദിച്ചത്‌. സംഭംവമറിഞ്ഞെത്തിയ പൊലീസ്‌ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details