പനാജി:ഗോവയില്‍ കുടുങ്ങിക്കിടന്ന വിദേശികളെ നാട്ടിലെത്തിക്കാന്‍ 25 ദുരിതാശ്വാസ വിമാനങ്ങള്‍ ഇതുവരെ സര്‍വീസ് നടത്തിയതായി അധികൃതര്‍. 4700 വിദേശികളെയാണ് ഇതുവഴി വിവിധ രാജ്യങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതെന്ന് ഗോവ എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ മാലിക് സെയ്‌ദ് പറഞ്ഞു. ദബോലിം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പുറപ്പെട്ടത്.
വിദേശികളെ നാട്ടിലെത്തിക്കാന്‍ ഗോവയില്‍ നിന്നും പുറപ്പെട്ടത് 25 വിമാനങ്ങള്‍ - പനാജി
25 വിമാനങ്ങളിലായി ഇതുവരെ ഗോവയില്‍ കുടുങ്ങിയ 4700 വിദേശികളെയാണ് ഇത്തരത്തില്‍ സ്വദേശങ്ങളിലെത്തിക്കാന്‍ കഴിഞ്ഞത്.
വെള്ളിയാഴ്‌ച B777-3000 വിമാനത്തില്‍ 406 വിദേശികളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കൊവിഡ് പശ്ചാത്തലത്തില്‍ മികച്ച സുരക്ഷാ ക്രമീകരണമാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയത്. തെര്‍മല്‍ സ്‌ക്രീനിങ്ങും സാമൂഹ്യ അകലം പാലിക്കലും തുടങ്ങി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്ന എല്ലാ നടപടികളും അധികൃതര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗോവയില്‍ കൊവിഡ് സ്ഥിരീകരിച്ച 7 പേരില്‍ 6 പേര്‍ക്കും രോഗം ഭേദമായി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗോവ കൊവിഡ് മുക്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.