കശ്‌മീരില്‍ ഇന്ന് 25 പുതിയ കൊവിഡ് കേസുകൾ കൂടി - covid 19 news
ഇതോടെ കശ്‌മീര്‍ താഴ്‌വരയില്‍ ഇതേവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 639 ആയി
![കശ്‌മീരില്‍ ഇന്ന് 25 പുതിയ കൊവിഡ് കേസുകൾ കൂടി കൊവിഡ് 19 വാർത്ത കശ്‌മീർ വാർത്ത covid 19 news kashmir news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7023033-355-7023033-1588352192563.jpg)
രോഹിത് കന്‍സാല്‍
ശ്രീനഗർ:കശ്‌മീർ താഴ്‌വരയില്‍ ഇന്ന് 25 പുതിയ കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ താഴ്‌വരയില്‍ ഇതേവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 639 ആയി. അതേസമയം നേരത്തെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 31 പേർക്ക് ഇന്ന് കൊവിഡ് നെഗറ്റീവെന്ന് കണ്ടെത്തിയത് കശ്‌മീർ ജനതക്ക് ആശ്വാസം പകർന്നു. ജമ്മുവില്‍ ആറ് പേർക്കും കശ്‌മീരില്‍ 378 പേർക്കുമാണ് നിലവില്‍ കൊവിഡ് ബാധയുള്ളത്. പ്ലാനിങ് ആന്‍റ് ഇന്‍ഫർമേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.