ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് എൻഡിആർഎഫ് 25 സംഘത്തെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വിന്യസിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ 15 ഇടത്തും, പുതുച്ചേരിയിൽ നാല്, ആന്ധ്രയിൽ ആറ് എന്നിങ്ങനെയാണ് മണ്ണിടിച്ചിലുണ്ടായത്. ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞെങ്കിലും നാശനഷ്ടങ്ങൾ ഉയരാൻ സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും എൻഡിആർഎഫ് ഡിഐജി രൺദീപ് റാണ വ്യാഴാഴ്ച പറഞ്ഞു.
നിവാർ ചുഴലിക്കാറ്റ്; എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു - എൻഡിആർഎഫ്
ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞെങ്കിലും നാശനഷ്ടങ്ങൾ ഉയരാൻ സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും എൻഡിആർഎഫ് ഡിഐജി രൺദീപ് റാണ വ്യാഴാഴ്ച പറഞ്ഞു.

നിവാർ ചുഴലിക്കാറ്റ്
ആന്ധ്രാപ്രദേശിലെ നെല്ലൂർ, ചിറ്റൂർ ജില്ലകളിൽ എൻഡിആർഎഫിന്‍റെ ഏഴ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കാര്യങ്ങൾ നിയന്ത്രണത്തിലാണ്. അതേസമയം, തമിഴ്‌നാട്ടിൽ നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. 101 വീടുകൾ തകർന്നു, 380 മരങ്ങൾ വെട്ടി നീക്കി. അവശ്യ സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്.