കേരളം

kerala

ETV Bharat / bharat

തൊഴിൽ മന്ത്രാലയത്തിൽ 25 പേർക്ക് കൂടി കൊവിഡ് - Labour ministry covid

നേരത്തെ 11 ജീവനക്കാർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു

Labour ministry Labour ministry covid തൊഴിൽ മന്ത്രാലയത്തിൽ കോവിഡ് *
Labour

By

Published : Jun 12, 2020, 4:47 PM IST

ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ 25 ഉദ്യോഗസ്ഥർക്ക് കൂടി കൊറോണ വൈറസ് പിടിപെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ജീവനക്കാരുടെ എണ്ണം 36 ആയി ഉയർന്നു. ചില ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും വൈറസ് ബാധിതരായിട്ടുണ്ട്. രോഗ ബാധിതരായവരിൽ ആറ് പേർ തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാറിന്‍റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നുള്ളവരാണ്. നേരത്തെ രോഗബാധിതരായ 11 ഉദ്യോഗസ്ഥരിൽ ജോയിന്‍റ് സെക്രട്ടറി, ഒരു സ്റ്റെനോ, ഒരു പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, ഒരു സ്വകാര്യ സെക്രട്ടറി, ആറ് മൾട്ടി ടാസ്‌ക് അസിസ്റ്റന്‍റുമാര്‍, ഡ്രൈവർ എന്നിവരുണ്ടായിരുന്നു.

ABOUT THE AUTHOR

...view details