ബെംഗളൂരു: മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കര്‍ണാടകയിലെ കലാബുര്‍ഗിയില്‍ ശിവലിംഗം ധാന്യങ്ങള്‍ കൊണ്ട് അലങ്കരിച്ചു . കാര്‍ണാടകയിലെ പ്രധാന വിളയായ തുവരയും ബന്തിപ്പൂക്കളും രുദ്രാക്ഷമാലയും ചാര്‍ത്തിയാണ് 25 അടി ഉയരമുള്ള ശിവലിംഗം അലങ്കരിച്ചത്. 300 കിലോഗ്രാം ധാന്യങ്ങളാണ് ശിവലിംഗം അലങ്കരിക്കുന്നതിനായി ഉപയോഗിച്ചത്.
തുവരയും ബന്തിപ്പൂക്കളും കൊണ്ടലങ്കരിച്ച് ശിവലിംഗം - Maha Shivaratri in Karnataka
കര്‍ണാടകയിലെ കലാബുര്‍ഗിയിലാണ് 25 അടി ഉയരമുള്ള ശിവലിംഗം തുവരയും ബന്തിപ്പൂക്കളും രുദ്രാക്ഷമാലയും ചാര്‍ത്തി അലങ്കരിച്ചത്.
തുവരയും ബന്ധിപ്പൂക്കളും കൊണ്ടലങ്കരിച്ച ശിവലിംഗം
കുംഭമാസത്തിലെ കൃഷ്‌ണ ചതുര്‍ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ജീവിതത്തില്‍ ചെയ്‌ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി നേടാന്‍ ഈ സമയത്ത് വ്രതമനുഷ്‌ഠിക്കുന്നലൂടെ സാധിക്കുമെന്നാണ് വിശ്വാസം.