കേരളം

kerala

ETV Bharat / bharat

ജനുവരി എട്ടിന് രാജ്യവ്യാപക പണിമുടക്ക്; 25 കോടി ആളുകൾ പങ്കെടുക്കുമെന്ന് ട്രേഡ് യൂണിയനുകൾ - ജനുവരി എട്ട്-രാജ്യവ്യാപക പണിമുടക്ക്

ട്രേഡ് യൂണിയനുകൾ ജെഎൻയു അക്രമത്തെയും മറ്റ് യൂണിവേഴ്‌സിറ്റി കാമ്പസുകളിൽ സമാനമായ സംഭവങ്ങളെയും അപലപിക്കുകയും ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികളോടും അധ്യാപകരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.

25 crore people likely to participate in nationwide strike on Jan 8
ജനുവരി എട്ടിന് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിൽ 25 കോടി ആളുകൾ പങ്കെടുക്കും

By

Published : Jan 6, 2020, 7:16 PM IST

ന്യൂഡൽഹി: സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജനുവരി എട്ടിന് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിൽ 25 കോടി ആളുകൾ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയനുകൾ അറിയിച്ചു. ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ലിയുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നിവയുൾപ്പടെ വിവിധ മേഖലാ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളുമാണ് ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

തൊഴിലാളികളുടെ ആവശ്യങ്ങൾ ഉറപ്പുനൽകുന്നതിൽ തൊഴിൽ മന്ത്രാലയം പരാജയപ്പെട്ടെന്നും, സർക്കാരിന്‍റെ നയങ്ങളും പ്രവർത്തനങ്ങളും തൊഴിലാളികളോടുള്ള അവഹേളനമാണെന്നും 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.

വർദ്ധിച്ച ഫീസ് ഘടനക്കും വിദ്യാഭ്യാസ വാണിജ്യവൽക്കരണത്തിനും എതിരെ അറുപതോളം വിദ്യാർഥികളുടെ സംഘടനകളും ചില സർവകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും സമരത്തിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

ട്രേഡ് യൂണിയനുകൾ ജെഎൻയു അക്രമത്തെയും മറ്റ് യൂണിവേഴ്‌സിറ്റി കാമ്പസുകളിൽ സമാനമായ സംഭവങ്ങളെയും അപലപിക്കുകയും ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികളോടും അധ്യാപകരോടും ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details