കേരളം

kerala

ETV Bharat / bharat

ഇന്ത്യയിലെ 25 ജില്ലകൾ കൊവിഡ് വിമുക്തം - ആരോഗ്യ മന്ത്രാലയം

കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത 15 സംസ്ഥാനങ്ങളിലായി 25 ജില്ലകളിൽ കഴിഞ്ഞ 14 ദിവസമായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

Covid 19 India  Luv Aggrawal  COVID-19  Coronavirus  കൊവിഡ്  ഇന്ത്യയിലെ 25 ജില്ലകൾ കൊവിഡ് വിമുക്തം  25 ജില്ലകൾ കൊവിഡ് വിമുക്തം  ആരോഗ്യ മന്ത്രാലയം  ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗ്രവാൾ
കൊവിഡ്

By

Published : Apr 14, 2020, 8:11 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 25 ജില്ലകൾ വൈറസ് വിമുക്തം. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത 15 സംസ്ഥാനങ്ങളിലായി 25 ജില്ലകളിൽ കഴിഞ്ഞ 14 ദിവസമായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗ്രവാൾ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഗോണ്ടിയ, രാജ്‌നന്ദ്‌ഗാവ്, ദുർഗ്, ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ, ദേവംഗിരി, കൊടഗു, തുംകൂർ, കർണാടകയിലെ ഉഡുപ്പി, ഗോവയിലെ ദക്ഷിണ ഗോവ, കേരളത്തിലെ വയനാട്, കോട്ടയം, മണിപ്പൂരിലെ വെസ്റ്റ് ഇംഫാൽ, ജമ്മു കശ്‌മീർ, പുതുച്ചേരി, പഞ്ചയിലെ എസ്‌ബി‌എസ് നഗർ, പട്ന, നളന്ദ, ബിഹാറിലെ മുൻഗെർ, രാജസ്ഥാനിലെ പ്രതാപ്ഗഡ്, പാനിപട്ട്, റോഹ്തക്, ഹരിയാനയിലെ സിർസ, ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ, തെലങ്കാനയിലെ ഭദ്രദാരി കാത്ഗുഡെം എന്നിയാണ് വൈറസ് മുക്തമായ ജില്ലകൾ.രാജ്യത്താകമാനം 9152 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം 308 മരണങ്ങളും 796 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിപിഇ കിറ്റുകൾക്ക് കുറവില്ലെന്നും, 39 ആഭ്യന്തര നിർമാതാക്കൾ ആവശ്യാനുസരണം പിപിഇ നിർമിക്കുന്നുണ്ടെന്നും അഗ്രവാൾ പറഞ്ഞു. കൊവിഡ് വിരുദ്ധ മരുന്നുകൾ കണ്ടെത്താൻ ഇന്ത്യ ശ്രമിക്കുകയാണ്. എബോളയുടെ മരുന്നായ റെംഡെസിവിറിന്‍റെ ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടക്കുന്നുണ്ടെന്ന് ഐസിഎംആറിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഗംഗാഖേദ്കർ പറഞ്ഞു. എബോളയ്ക്കും അനുബന്ധ വൈറസിനും ചികിത്സിക്കുന്നതിനായി വികസിപ്പിച്ചെടുത്ത റെംഡെസിവിർ എന്ന മരുന്ന് കൊവിഡ് -19 രോഗികളിൽ ഉപയോഗിക്കാമോ എന്ന് പരിശോധിച്ച് വരികയാണ്. ഹൈഡ്രോക്സി-ക്ലോറോക്വിൻ നിലവിൽ നിരീക്ഷണ പഠനത്തിലാണ്.

കൊവിഡ് -19 പ്രതിരോധ നടപടിയായി ഏപ്രിൽ 10 വരെ 30 കോടിയിലധികം ആളുകൾക്ക് പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ പാക്കേജിന് കീഴിൽ 28256 കോടി രൂപയുടെ ധനസഹായം ലഭിച്ചതായി അഗ്രവാൾ പറഞ്ഞു. പ്രധാൻമന്ത്രി ജന ധൻ യോജന വഴി വനിതാ അക്കൗണ്ട് ഉടമകൾക്ക് 9930 കോടി രൂപയുടെ പിന്തുണ ലഭിച്ചു.

ABOUT THE AUTHOR

...view details