ന്യൂഡല്‍ഹി: രാജ്യത്ത് വലിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാട് നടത്തുന്നതിന് ആശ്രയിക്കുന്ന റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്‍റ് സംവിധാനം (ആര്‍ടിജിഎസ്) നാളെ മുതല്‍ മുഴുവന്‍ സമയവും പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഡിസംബർ 14 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് എത്ര വലിയ തുകയും 24 മണിക്കൂറും കൈമാറാം - Reserve Bank of India
പരിഷ്‌കരിച്ച ആര്‍ടിജിഎസ് സംവിധാനം നാളെ മുതല്‍

രാജ്യത്ത് എത്ര വലിയ തുകയും 24 മണിക്കൂറും കൈമാറാം
നിലവില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള സമയത്ത് മാത്രമാണ് റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്‍റ് സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താൻ സാധിക്കുക. പുതിയ പരിഷ്കരണത്തോടെ 24 മണിക്കൂറും വിവിധ ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.