തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 243 പേര്‍ ഹരിദ്വാറില്‍ നിരീക്ഷണത്തില്‍ - Haridwar
നിസാമുദ്ദീനിലെ തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 531 പേരില്‍ 377 പേരും ഹരിദ്വാറില്‍ തിരിച്ചെത്തി

ഡെറാഡൂണ്‍: ദക്ഷിണ ഡല്‍ഹിയിലെ തബ്‌ലിഗ് ജമാഅത്ത് ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ ഹരിദ്വാറില്‍ നിന്നും പങ്കെടുത്ത 531 പേരില്‍ 377 പേരും തിരിച്ചെത്തിയതായി ഹരിദ്വാര്‍ ജില്ലാ കലക്ടര്‍ സി. രവിശങ്കര്‍. തിരിച്ചെത്തിയ മുഴുവന്‍ ആളുകളെയും കണ്ടെത്തി. ഇതില്‍ 243 പേരെ നിരീക്ഷണത്തിലാക്കി. ഇന്ന് അഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ജമാഅത്ത് വിശ്വാസികള്‍ ഏറെയുള്ള ബന്തിഖതെന്‍ ഗ്രാമം മുഴുവന്‍ നിരീക്ഷണത്തിലാക്കിയതായും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ബാക്കിയുള്ള ജമാഅത്ത് വിശ്വാസികളും പരിശോധനക്ക് മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. നിസാമുദ്ദീന്‍ തബ്‌ലി ജമാഅത്ത് ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയില്‍ പരിശോധന ശക്തമാക്കിയിരുന്നതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി.