കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ 19; ഉത്തരാഖണ്ഡില്‍ 241 ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു - കോവിഡ്‌ 19

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിയമിച്ച ഡോക്ടർമാർ 24 മണിക്കൂറും പ്രവർത്തന നിരതരാണെന്നും ചമ്പാവത്ത്, പിത്തോരഗര്‍, ഉദം സിംഗ് നഗർ എന്നിവിടങ്ങളിൽ കർശന നിരീക്ഷണം നടത്തുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യ സേവന ഡയറക്ടർ ജനറൽ ഉപേതി പറഞ്ഞു.

coronavirus  coronavirus in India  AIIMS Rishikesh  coronavirus in Uttarakhand  കോവിഡ്‌ 19  കോവിഡ്‌ 19; ഉത്തരാഖണ്ഡില്‍ 241 ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജം
കോവിഡ്‌ 19; ഉത്തരാഖണ്ഡില്‍ 241 ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജം

By

Published : Mar 5, 2020, 6:08 PM IST

ഡെറാഡൂണ്‍: കൊറോണ വൈറസ് ബാധയെ തുടർന്ന് ഉത്തരാഖണ്ഡിൽ 240 ഓളം ഐസോലേഷൻ വാർഡുകളും 50- ഐസിയു കിടക്കകളും തയ്യാറാക്കിയതായി സംസ്ഥാന ആരോഗ്യ സേവന ഡയറക്ടർ ജനറൽ ഡോ. അമിത ഉപേതി പറഞ്ഞു.ഋഷികേശിലെ എയിംസിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്.ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിയമിച്ച ഡോക്ടർമാർ 24 മണിക്കൂറും പ്രവർത്തന നിരതരാണെന്നും ചമ്പാവത്ത്, പിത്തോരഗര്‍, ഉദം സിംഗ് നഗർ എന്നിവിടങ്ങളിൽ കർശന നിരീക്ഷണം നടത്തുന്നുണ്ടെന്നും മൂന്ന് മാസത്തേക്കുള്ള മരുന്നുകളുടെ അധിക സ്റ്റോക്ക് ഉണ്ടെന്നും ഡോ. അമിത ഉപേതി പറഞ്ഞു.

ഡോക്ടർമാരുടെ സംഘത്തെ വിമാനത്താവളങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 393 യാത്രക്കാരെ വിമാനത്താവളങ്ങളിൽ നിരീക്ഷിച്ചു. ഇതിൽ 299 പേരെ പരിശോധിച്ച് നാട്ടിലേക്ക് അയച്ചെന്നും 94 പേരെ പരിശോധനക്കായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്നും ഉപേതി പറഞ്ഞു. എല്ലാ ജില്ലകളിലെയും ആസ്ഥാനങ്ങളിലേക്ക് എൻ -95 മാസ്കുകൾ നൽകിയിട്ടുണ്ടെന്നും കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ സിനിമാ ഹാളുകൾ, ടിവി ചാനലുകൾ, പത്രങ്ങൾ എന്നിവയിലൂടെ പ്രചരിപ്പിക്കാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാം നിയന്ത്രണത്തിലാണെന്നും ഉപേതി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details