ശ്രീനഗര്‍:ജമ്മു കശ്മീരില്‍ ഈ വര്‍ഷം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ 25 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്. നിലവില്‍ 250ല്‍ താഴെയാണ് കശ്മീരിലെ ഭീകരരുടെ എണ്ണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ മൂന്ന് ഭീകരര്‍ മാത്രമാണ് അതിര്‍ത്തിയിലൂടെ താഴ്‌വരയിലേക്ക് നുഴഞ്ഞുകയറിട്ടുള്ളതെന്ന് സ്ഥിരീകരിച്ച അദ്ദേഹം ഭീകരരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ടെന്നും അറിയിച്ചു. 2020ല്‍ ഇതുവരെ ഒരു ഡസനോളം വിജയകരമായ ഓപ്പറേഷനുകൾ നടന്നിട്ടുണ്ടെന്നും ഇതില്‍ പത്തെണ്ണം കശ്മീര്‍ താഴ്വരയിലും രണ്ടെണ്ണം ജമ്മു മേഖലയിലുമാണെന്ന് ദിൽബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ജമ്മു കശ്മീരില്‍ ഈ വര്‍ഷം വധിച്ചത് 25 ഭീകരരെ - താവ്രവാദികള്‍
ഭീകരരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ടെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്
![ജമ്മു കശ്മീരില്‍ ഈ വര്‍ഷം വധിച്ചത് 25 ഭീകരരെ J&K DGP Jammu and Kashmir Dilbag Singh militants terrorists JeM militant Valley pres conference ജമ്മു കശ്മീര്‍ ഈ വര്‍ഷം വധിച്ചത് 25 ഭീകരരെ ഭീകരര്‍ താവ്രവാദികള്‍ ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6166648-634-6166648-1582378618420.jpg)
ജമ്മു കശ്മീരില്‍ ഈ വര്‍ഷം വധിച്ചത് 25 ഭീകരരെ
25 ഭീകരരെ വധിച്ചതിന് പുറമെ ഒമ്പത് ഭീകരരെ താഴ്വരയില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേര്‍ ജമ്മുവില്‍ നിന്നും പിടിയിലായി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഭീകരരെ പിന്തുണയ്ക്കുകയും ചെയ്ത 40ലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.