ഹെല്‍മറ്റ് ധരിച്ചില്ല: യു.പിയില്‍ യുവാവിന് ദാരുണാന്ത്യം - ലഖ്‌നൗ
രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഇരുപത്തിനാലുകാരൻ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്
![ഹെല്‍മറ്റ് ധരിച്ചില്ല: യു.പിയില്‍ യുവാവിന് ദാരുണാന്ത്യം 24-year-old killed after two bikes collide in UP's Banda ഹെല്‍മറ്റ് ധരിച്ചില്ല:യു.പിയില്‍ ഇരുപത്തിനാലുകാരന് ദാരുണാന്ത്യം രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഇരുപത്തിനാലുകാരൻ മരിച്ചു. ലഖ്‌നൗ accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5764098-989-5764098-1579424670339.jpg)
ലഖ്‌നൗ: യുപിയിലെ ബന്ദയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് 24 കാരൻ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ പന്ന ജില്ലയിൽ താമസിക്കുന്ന ബബ്ബു പാൽ (24) ആണ് മരിച്ചത്. ജംവാര ഗ്രാമത്തിന് സമീപമാണ് സംഭവം. രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് നരൈനി സ്റ്റേഷൻ ഹൗസ് ഓഫീസർ ഗിരേന്ദ്ര സിംഗ് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരാരും ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബബ്ബു പാലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.