കാൻഗ്രയിൽ കൊവിഡ് സംശയത്തില്‍ ഗാർഹിക നിരീക്ഷണത്തിലുള്ള 24 പേർ രക്ഷപ്പെട്ടു - corona hp
ഹിമാചൽ പ്രദേശിൽ കൊവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്ന, വീട്ടിൽ നിരീക്ഷണത്തിൽ തുടരുന്നവരാണ് മുങ്ങിയത്
ഗാർഹിക നിരീക്ഷണത്തിലുള്ള 24 പേർ രക്ഷപ്പെട്ടു
സിംല: ഹിമാചൽ പ്രദേശിൽ കൊവിഡ് സംശയത്തെ തുടര്‍ന്ന് ഗാർഹിക നിരീക്ഷണത്തിലുണ്ടായിരുന്ന 24 പേർ രക്ഷപ്പെട്ടു. കാൻഗ്ര ജില്ലയിൽ കൊവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്ന, വീട്ടിൽ നിരീക്ഷണത്തിൽ തുടരുന്നവരാണ് മുങ്ങിയത്. ജാഗ്രതാ നിർദേശം ലംഘിച്ച് പുറത്തുപോയവർക്കെതിരെ ആരോഗ്യ വകുപ്പ് പൊലീസിന് പരാതി നൽകി. നിരീക്ഷണത്തിൽ കഴിയാതെ രക്ഷപ്പെട്ടതിന് കർശന നടപടി സ്വീകരിക്കുമെന്ന് കാൻഗ്ര ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പ്രജാപതി അറിയിച്ചു.