ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 2,384 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തെലങ്കാനയിലെ ആകെ കൊവിഡ് ബാധിതർ 1,04,249 ആയി. 24 മണിക്കൂറിൽ 11 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. 1,851 പേർ കൊവിഡ് മുക്തരായെന്നും ഇതുവരെ 755 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തെലങ്കാനയില്‍ കൊവിഡ് ബാധിതര്‍ ഒന്നരലക്ഷത്തിലേക്ക് - തെലങ്കാന
24 മണിക്കൂറിൽ 11 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്
തെലങ്കാനയിലെ കൊവിഡ് ബാധിതർ 1,04,249 കടന്നു
സംസ്ഥാനത്ത് 80,856 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. 22,908 സജീവ കൊവിഡ് കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ ഗ്രേറ്റർ ഹൈദരാബാദിൽ 472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.