മഹാരാഷ്‌ട്രയിൽ 236 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് - മുംബൈ
മഹാരാഷ്‌ട്ര പൊലീസിൽ 98 പേരാണ് കൊവിഡ് മൂലം മരിച്ചത്
![മഹാരാഷ്‌ട്രയിൽ 236 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 236 more Maha police personnel test Covid positive Covid positive Maha police Mumbai coronavirus cases 1,898 active cases മഹാരാഷ്‌ട്ര കൊവിഡ് കൊറോണ വൈറസ് മഹാരാഷ്‌ട്ര പൊലീസ് മുംബൈ 236 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8216739-484-8216739-1596013626187.jpg)
മഹാരാഷ്‌ട്രയിൽ 236 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്
മുംബൈ:മഹാരാഷ്‌ട്രയിൽ 236 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 8,958 ആയി. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ പൊലീസ് വകുപ്പിലെ ആകെ കൊവിഡ് മരണം 98 ആയി. നിലവിൽ 1,898 സജീവ കേസുകളാണ് വകുപ്പിൽ ഉള്ളതെന്നും 6,962 പേർ രോഗത്തിൽ നിന്നും മുക്തരായെന്നും അധികൃതർ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 1,47,896 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്.