ന്യൂഡല്‍ഹി: കൊവിഡ് 19 ഭീതിയെ തുടർന്ന് 234 അംഗ ഇന്ത്യന്‍ സംഘത്തെ ഇറാനില്‍ നിന്നും മുംബൈയില്‍ എത്തിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി അയച്ച മഹാന്‍ ഫ്ലൈറ്റിലാണ് സംഘം നാട്ടിലെത്തിയത്. തിരികെ എത്തിയവരില്‍ 131 പേർ വിദ്യാർഥികളും ശേഷിക്കുന്നവർ തീർഥാടകരുമാണ്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സഹായിച്ച ഇറാന് മന്ത്രി ജയശങ്കർ ട്വീറ്റിലൂടെ നന്ദി അറിയിച്ചു.
കൊവിഡ്; 234 ഇന്ത്യക്കാരെ ഇറാനില്‍ നിന്നും തിരിച്ചെത്തിച്ചു - എസ് ജയശങ്കർ വാർത്ത
കൊവിഡ് 19 ഭീതിജനകമായി തുടരുന്ന രാജ്യങ്ങളിലൊന്നായ ഇറാനില്‍ ഇതിനകം 611 പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്

കൊവിഡ്
കൊവിഡ് 19 ഭീതിജനകമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇതിനകം 611 പേർ ഇറാനില്‍ കൊവിഡ് ബാധിച്ച് മരച്ചപ്പോൾ 12,729 പേർ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലാണ്. നേരത്തെ സി 12 മിലിട്ടറി എയർ ക്രാഫ്‌റ്റില്‍ 58 അംഗ ഇന്ത്യന്‍ സംഘത്തെയും തുടർന്ന് 44 അംഗ ഇന്ത്യന്‍ സംഘത്തെയും ഇറാനില്‍ നിന്നും രാജ്യത്ത് എത്തിച്ചിരുന്നു. അതേസമയം ഇന്ത്യയില്‍ ഇതിനകം 84 പേർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.