ചെന്നൈ:തമിഴ്‌നാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട. വിപണിയില്‍ 230 കോടി രൂപ വിലമതിക്കുന്ന മെതാംഫെറ്റമിൻ എന്ന മയക്കുമരുന്നാണ് മാമല്ലപുരത്തെ കോകിലമേട് ബീച്ചില്‍ നിന്നും കണ്ടെത്തിയത്.
തമിഴ്‌നാട്ടില്‍ കടല്‍ തീരത്തടിഞ്ഞത് 230 കോടിയുടെ മയക്കുമരുന്ന് - Methamphetamine
ക്രിസ്‌റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന് റിഫൈന്‍ഡ് ചൈനീസ് ടി എന്നെഴുതിയ പാക്കറ്റിലാണ് സൂക്ഷിച്ചിരുന്നത്.
![തമിഴ്‌നാട്ടില്‍ കടല്‍ തീരത്തടിഞ്ഞത് 230 കോടിയുടെ മയക്കുമരുന്ന് 230 crore rupees worth drug seized in Mamallapuram drug seized മയക്കുമരുന്ന് വേട്ട Methamphetamine മെതാംഫെറ്റമിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7714608-thumbnail-3x2-j.jpg)
തമിഴ്‌നാട്ടില്‍ കടല്‍തീരത്തടിഞ്ഞത് 230 കോടിയുടെ മയക്കുമരുന്ന്
മത്സ്യത്തൊഴിലാളികളാണ് കടല്‍ തീരത്ത് അടിഞ്ഞ വലിയ പാക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. പൊലീസെത്തി കസ്‌റ്റഡിയിലെടുത്ത 78 കിലോ മയക്കുമരുന്ന് ആന്‍റി നാര്‍ക്കോടിക്‌സ് ബ്യൂറോയ്‌ക്ക് കൈമാറി. ക്രിസ്‌റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന് റിഫൈന്‍ഡ് ചൈനീസ് ടി എന്നെഴുതിയ പാക്കറ്റിലാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആന്‍റി നാര്‍ക്കോടിക്‌സ് ബ്യൂറോയും അന്വേഷണം നടത്തും.