കേരളം

kerala

ETV Bharat / bharat

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ; യുപിയിൽ 23 പേർക്ക് ജീവപര്യന്തം

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയുന്നതിന് അവബോധം വളർത്തുന്നതിനും കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനുമായി ഉത്തർപ്രദേശ് സർക്കാർ ആറ് മാസം നീണ്ടുനിൽക്കുന്ന വനിതാ ശാക്തീകരണ പരിപാടി 'മിഷൻ ശക്തി' ആരംഭിച്ചു

23 sentenced to life imprisonment for crimes against women, children in UP  സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ  23 sentenced to life imprisonment  crimes against women, children in UP  യുപിയിൽ 23 പേർക്ക് ജീവപര്യന്തം
യുപി

By

Published : Oct 21, 2020, 11:51 AM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ 19 മുതൽ ഒക്ടോബർ 20 വരെ 23 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി ആഭ്യന്തര വകുപ്പ്. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയുന്നതിന് അവബോധം വളർത്തുന്നതിനും കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനുമായി ഉത്തർപ്രദേശ് സർക്കാർ ആറ് മാസം നീണ്ടുനിൽക്കുന്ന വനിതാ ശാക്തീകരണ പരിപാടി 'മിഷൻ ശക്തി' ആരംഭിച്ചു. ഒക്ടോബർ 17ന് ആരംഭിച്ച സംരംഭം അടുത്ത ആറുമാസത്തേക്ക് തുടരും.

'മിഷൻ ശക്തിയുടെ' ഭാഗമായി ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്തി upprosecution.upsdc.gov.in വെബ്സൈറ്റും യുട്യൂബ് ചാനലും ആരംഭിച്ചു. കൂടാതെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വെർച്വൽ ഇന്‍ററാക്ഷൻ പ്രോഗ്രാമിൽ ജില്ലാ പൊലീസിലെ വനിതാ കോൺസ്റ്റബിൾമാർ പങ്കെടുത്തതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ലിംഗാധിഷ്ഠിത സംവേദനക്ഷമത, പരിശീലനം, കോർപ്പറേറ്റ് പ്രവർത്തനം, ശബ്ദ സന്ദേശങ്ങൾ, അഭിമുഖങ്ങൾ, ദുർഗ പൂജയിലെ പരിപാടികൾ, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവ മിഷൻ ശക്തിയിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ 75 ജില്ലകളിലെ 521 ബ്ലോക്കുകൾ, 59,000 ഗ്രാമ പഞ്ചായത്തുകൾ, 630 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, 1,535 പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഈ പരിപാടികൾ സംഘടിപ്പിക്കും.

ABOUT THE AUTHOR

...view details