അമരാവതി:ആന്ധ്രയിൽ 23 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 525 ആയി. സംസ്ഥാനത്ത് മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. രണ്ട് പുരുഷൻമാരും ഒരു സ്‌ത്രീയുമാണ് ബുധനാഴ്ച മരിച്ചത്.
ആന്ധ്രപ്രദേശിൽ 23 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി
![ആന്ധ്രപ്രദേശിൽ 23 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു 23 new COVID-19 cases in Andhra ആന്ധ്ര പ്രദേശ് കൊവിഡ് 19 സ്ഥിരീകരിച്ചു കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6808658-246-6808658-1586974182615.jpg)
23 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 23 കൊവിഡ് 19 പോസിറ്റീവ് കേസുകളിൽ 13 എണ്ണം കുര്‍ണുലിൽ നിന്നും ഗുണ്ടൂരിൽ നിന്ന് നാലും, കടപ്പയിൽ നിന്ന് മൂന്നും, നെല്ലൂരിൽ നിന്ന് രണ്ടും, അനന്തപുരത്ത് നിന്ന് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം, വിശാഖപട്ടണം ജില്ലയിലെ നാല് രോഗികൾ ഇന്ന് ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്ത രോഗികളുടെ എണ്ണം 20 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 11,933 ആയി.