പാനാജി: ഗോവയിലെ വാഗേറ്ററിലെ വില്ലയിൽ നടന്ന റേവ് പാർട്ടിയിൽ നിന്ന് ഒമ്പത് ലക്ഷം വിലവരുന്ന മയക്കുമരുന്ന് പിടികൂടി. സ്ഥലത്ത് നിന്ന് മൂന്ന് വിദേശീയരെ അടക്കം 23 പേരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊക്കെയ്ൻ, എംഡിഎംഎ, എക്സ്റ്റസി ഗുളികകൾ തുടങ്ങിയ മയക്കുമരുന്ന് മരുന്നുകൾ റെയ്‌ഡിൽ കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്‌ഡ് നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ശോഭിത് സക്‌സേന പറഞ്ഞു.
ഗോവയിലെ റേവ് പാർട്ടിയിൽ മയക്കുമരുന്ന് പിടികൂടി - പനാജി
കൊക്കെയ്ൻ, എംഡിഎംഎ, എക്സ്റ്റസി ഗുളികകൾ തുടങ്ങിയ മയക്കുമരുന്ന് മരുന്നുകൾ റെയ്‌ഡിൽ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു.
ഗോവയിലെ റേവ് പാർട്ടിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി
പൊലീസ് ഇൻസ്പെക്ടർമാരായ രാഹുൽ പരാബ്, നാരായൺ ചിമുൽക്കർ, സബ് ഇൻസ്പെക്ടർമാരായ റിമാ നായിക്, സന്ധ്യ ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ടീമുകളായാണ് റെയ്‌ഡ് നടത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.