കേരളം

kerala

ETV Bharat / bharat

വന്‍ തിരക്ക്; ലോക്കൽ ട്രെയിനിൽ നിന്നും യുവതി വീണു മരിച്ചു - വന്‍ തിരക്ക്

കല്യാണിൽ നിന്നും ഛത്രപതി ശിവാജി ടെർമിനലിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Mumbai  22 year old woman dies after falling off local train  local train  വന്‍ തിരക്ക്  ലോക്കൽ ട്രെയിനിൽ നിന്നും വീണ് യുവതി മരിച്ചു
ലോക്കൽ ട്രെയിനിൽ നിന്നും വീണ് യുവതി മരിച്ചു

By

Published : Dec 17, 2019, 5:38 AM IST

മുംബൈ: തിരക്ക് കാരണം ഡൊംബിവ്‌ലി നഗരത്തിലെ ലോക്കൽ ട്രെയിനിൽ നിന്ന് താഴെ വീണ് 22കാരി മരിച്ചു. കല്യാണിൽ നിന്നും ഛത്രപതി ശിവാജി ടെർമിനലിലേക്ക് (സിഎസ്ടി) യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഭിന്നശേഷിക്കാരിയായ 32കാരിയെ മുംബൈയിലെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക കമ്പാര്‍ട്ട്മെന്‍റില്‍ പ്രവേശിച്ച യുവതിയെ ഒരാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നു.

ABOUT THE AUTHOR

...view details