ന്യൂഡൽഹി:കൊവിഡ് പ്രതിരോധത്തിന് ശക്തമായ പിന്തുണയുമായി ഇന്ത്യൻ റെയിൽവേ. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി റെയിൽ കോച്ചുകൾ, മൊബൈൽ ആംബുലൻസ്, ക്വാറന്‍റൈൻ, ഐസൊലേഷൻ വാർഡുകൾ എന്നിവയായി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. നാല് വ്യത്യസ്ത ട്രെയിനുകളിൽ നിന്നുള്ള 22 കോച്ചുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും വരുന്ന ദിവസങ്ങളിൽ പ്രവർത്തനക്ഷമമാകുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
റെയിൽ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി ഇന്ത്യൻ റെയിൽവേ - ഐസൊലേഷൻ വാർഡ്
തീവ്രപരിചരണ വിഭാഗങ്ങൾ, വെന്‍റിലേറ്ററുകൾ മുതലായ മെഡിക്കൽ ഉപകരണങ്ങളും കോച്ചുകളിൽ ഘടിപ്പിക്കും. ഓരോ കോച്ചിനും ഒമ്പത് രോഗികൾക്ക് ചികിത്സ നൽകാൻ കഴിയും.
ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നും ഏഴ്, ഷാലിമാർ എക്സ്പ്രസിൽ നിന്നും ഏഴ് 14205/10208, 14207/14206 ട്രയിനുകളിൽ നിന്നും നാല് എന്ന കണക്കിനാണ് എസി കോച്ചുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
നഴ്സിങ് വാർഡുകൾക്ക് പ്രത്യേകം കമ്പാർട്ടുമെന്‍റുകളുണ്ട്. ഇതിന് പുറമേ, തീവ്രപരിചരണ വിഭാഗങ്ങൾ, വെന്‍റിലേറ്ററുകൾ മുതലായ മെഡിക്കൽ ഉപകരണങ്ങളും കോച്ചുകളിൽ ഘടിപ്പിക്കും. ഓരോ കോച്ചിലും ഒമ്പത് രോഗികൾക്ക് ചികിത്സാ നൽകാൻ കഴിയും. കൊവിഡ് രോഗികളെ ചികിത്സിക്കാൻ ട്രെയിൻ എസി കോച്ചുകൾ ഉപയോഗിക്കുന്നതിനുള്ള വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിച്ചത്.