അഴിമതിക്കേസ്; നികുതി വകുപ്പില്‍ നിർബന്ധിത വിരമിക്കൽ - PM Modi
നികുതി വകുപ്പ് അഴിമതി വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ധനമന്ത്രാലയം.
ന്യൂഡല്‍ഹി: രാജ്യത്തെ നികുതി സമ്പ്രദായം കുറ്റമറ്റതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്‌ദാനത്തിന് പിന്നാലെ അഴിമതി, അധികാര ദുർവിനിയോഗ കേസുകളിലുൾപ്പെട്ട 22 നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ. സത്യസന്ധരായ നികുതിദായകരെ ഉപദ്രവിക്കാതിരിക്കാനാണ് ഈ നീക്കമെന്ന് ധന മന്ത്രാലയം അറിയിച്ചു. അധികാര ദുർവിനിയോഗം, കൈക്കൂലി, കൊള്ള, അഴിമതി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കം. സര്‍ക്കാര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥരില്‍ കെ.കെ.യുക്കി, എസ്.പരേറ്റ്, കൈലാഷ് വർമ്മ, കെ.സി. മണ്ഡൽ, എം.എസ്. ദാമോർ, ആർ.എസ്.ഗോഗിയ എന്നിവര്‍ വിവിധ ജിഎസ്‌ടി മേഖലകളില്‍ ജോലിചെയ്‌തിരുന്ന ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പൊതുതാല്‍പര്യപ്രകാരമാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് നികുതി വകുപ്പ് അറിയിച്ചു.