ലക്‌നൗ: പുതുവര്‍ഷത്തില്‍ ഭരണതലത്തില്‍ അഴിച്ചുപണി നടത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 22 ഐ.എ.എസ് ഉദ്യോഗസ്ഥരെയും 28 പി.സി.എസ് ഉദ്യോഗസ്ഥര്‍ക്കുമാണ് സര്‍ക്കാര്‍ സ്ഥാനമാറ്റം നല്‍കിയത്. ആരോഗ്യകുടുംബ ക്ഷേമ സെക്രട്ടറിയായിരുന്ന പങ്കജ് കുമാറിനെ ചീഫ് സെക്രട്ടറിയുടെ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസറായാണ് നിയമിച്ചത്. അമോദ് കുമാര്‍ ഐ.എ.എസിനെ ആസൂത്രണ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥാനകയറ്റം നല്‍കി. നിലവില്‍ റവന്യൂ ബോര്‍ഡിലെ ഉദ്യോഗസ്ഥനായിരുന്നു.
പുതുവര്‍ഷത്തില്‍ അഴിച്ചുപണിയുമായി യോഗി സർക്കാർ - ലക്‌നൗ
22 ഐ.എ.എസ് ഉദ്യോഗസ്ഥരെയും 28 പി.സി.എസ് ഉദ്യോഗസ്ഥരെയുമാണ് സ്ഥാനം മാറ്റിയത്.
പുതുവര്‍ഷത്തില്‍ ഭരണതലത്തില്‍ അഴിച്ചുപണി നടത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ഐ.എ.എസ് ഓഫീസർ റോഷൻ ജേക്കബിനെ ജിയോളജി, ഖനന വകുപ്പ് സെക്രട്ടറി, ഡയറക്‌ടർ സ്ഥാനത്തേക്കും സ്ഥാനക്കയറ്റം നൽകി. വനിതാക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മോണിക്ക ഗാർഗിനെ നിലവില്‍ സാധ്യതാ ലിസ്റ്റിലുള്‍പ്പെടുത്തിയിരിക്കുകയാണ്. അലിഗറിലെയും ചിത്രകൂട്ടിലെയും കമ്മീഷണര്‍മാരായി ഗൗരി ശങ്കര്‍ പ്രിയദര്‍ശിനിയെയും ഗൗരവ് ദയാലിനെയും നിയമിച്ചിട്ടുണ്ട്. പി.സി.എസ് കേഡറിലെ അവിനാഷ് സിങിനെ മിര്‍സാപൂറിലെ ചീഫ് ഡെവലപ്‌മെന്‍റ് ഓഫീസറായും നിയമനം നല്‍കി.