അമരാവതി: ആന്ധ്രാപ്രദേശിൽ 218 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 56 പേർ വിദേശത്ത് നിന്നും 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,247 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈസ്റ്റ് ഗോദാവരി ജില്ലയിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആന്ധ്രയിലെ മരണസംഖ്യ 78 ആയി. നിലവിൽ 2,300 പേർ ചികിത്സയിലാണ്.
ആന്ധ്രാപ്രദേശിൽ 218 പേർക്ക് കൂടി കൊവിഡ് - ഈസ്റ്റ് ഗോദാവരി കൊവിഡ് മരണം
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,247
covid
അതേസമയം വിജയവാഡയിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ 64 വാർഡുകളിൽ 42 എണ്ണവും കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കൃഷ്ണാ ജില്ലയിൽ മുമ്പുണ്ടായിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും തുടരുമെന്ന് ജില്ലാ കലക്ടർ എ.എം.ഡി.ഇംതിയാസ് അറിയിച്ചു.