ഹൈദരാബാദ്:തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും എട്ട് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 2,04,748 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. തെലങ്കാനയിൽ ഇതുവരെ 1,189 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
തെലങ്കാനയിൽ 2,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - India Covid case
2,04,748 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. തെലങ്കാനയിൽ ഇതുവരെ 1,189 പേർ കൊവിഡ് ബാധിച്ച് മരിച്ചു
തെലങ്കാനയിൽ 2,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
2,239 പേർ കൂടി രോഗമുക്തരായതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,77,008 ആയി. നിലവിൽ സംസ്ഥാനത്ത് 26,551 സജീവ കേസുകളാണ് ഉള്ളത്. ഇതിൽ 21,864 പേർ വീടുകളിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.