ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ 210 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 7595 ആയി ഉയര്‍ന്നു. ഇതില്‍ 13 പേര്‍ സുരക്ഷ ജീവനക്കാരാണ്. സംസ്ഥാന തലസ്ഥാനത്ത് മാത്രം 101 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അരുണാചല്‍ പ്രദേശില്‍ 210 പുതിയ കൊവിഡ് കേസുകള്‍ - അരുണാചല്‍ പ്രദേശ് കൊവിഡക് കണക്ക്
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 7595 ആയി ഉയര്‍ന്നു. ഇതില്‍ 13 പേര്‍ സുരക്ഷ ജീവനക്കാരാണ്. സംസ്ഥാന തലസ്ഥാനത്ത് മാത്രം 101 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
അരുണാചലില്‍ 210 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
29 പേരെ കൊവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റി. രണ്ട് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ക്കും. രണ്ട് ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗമുണ്ട്. 235 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ 5643 പേര്‍ ഇതുവരെ രോഗമുക്തരായി. 74.29 ആണ് സംസ്ഥാനത്തെ റിക്കവറി നിരക്ക്. 1939 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.