അമരാവതി: ആന്ധ്രാപ്രദേശിൽ 210 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,460 ആയി ഉയർന്നു. 73 പേർ മരിച്ചു. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും സർക്കാർ കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ല. വിശാഖപട്ടണത്തിന് സമീപത്തെ കൊവിഡ് വിമുക്ത മേഖലയായ അനകപ്പള്ളെയിൽ നിന്ന് 18 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
ആന്ധ്രാപ്രദേശിൽ 210 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Andhrapradesh covid
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,460. രോഗമുക്തി നേടിയവർ 2,601
സെക്രട്ടറിയേറ്റിലെ വിവിധ വിഭാഗങ്ങളിലെ അഞ്ച് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആസൂത്രണം, ആർടിജിഎസ്, റവന്യൂ, മുനിസിപൽ, അഡ്‌മിനിസ്‌ട്രേഷൻ വകുപ്പുകളിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് ജീവനക്കാർക്ക് നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സെക്രട്ടറിയേറ്റ് സംസ്ഥാനത്തെ ഏറ്റവും പുതിയ ഹോട്ട്‌സ്‌പോട്ടായി മാറി. സെക്രട്ടറിയേറ്റിനുള്ളിൽ കടക്കുന്ന എല്ലാ ജീവനക്കാരുടെയും സന്ദർശകരുടെയും ഫോണിൽ ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 41 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും വിദേശത്ത് നിന്നെത്തിയവരുമാണ്. 2,601 പേർ രോഗമുക്തി നേടിയപ്പോൾ 1,786 പേർ ചികിത്സയിൽ തുടരുകയാണ്. 4,36,335 കൊവിഡ് പരിശോനകൾ നടത്തിക്കഴിഞ്ഞു.