ജയ്‌പൂര്‍: രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസസ് 2018 പരീക്ഷയില്‍ വിജയം നേടി രാജസ്ഥാന്‍ സ്വദേശിയായ 21 കാരന്‍ മയങ്ക് പ്രതാപ് സിംങ് ചരിത്രം കുറിച്ചു. സമൂഹത്തില്‍ ജഡ്‌ജി മാര്‍ക്ക് കിട്ടുന്ന ആദരവും ബഹുമാനവുമാണ് തന്നെ ജുഡീഷ്യല്‍ സേവനങ്ങളിലേക്ക് ആകര്‍ഷിച്ചതെന്നും ആദ്യ ശ്രമത്തില്‍ തന്നെ പരീക്ഷയില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും മയങ്ക് പ്രതാപ് സിംങ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്‌ജിയായി 21 കാരന്‍ - ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്‌ജിയായി 21 കാരന്‍
21 കാരനായ മയങ്ക് പ്രതാപ് സിംങ് ആദ്യ ശ്രമത്തില്‍ തന്നെ ജുഡീഷ്യല്‍ പരീക്ഷയില്‍ വിജയിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്‌ജിയായി 21 കാരന്‍
ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷ എഴുതുന്നതിനുളള യഥാര്‍ത്ഥ പ്രായം 23 വയസാണ് എന്നാല്‍ 2019 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി അത് 21 വര്‍ഷമായി കുറച്ചതിനെ തുടർന്നാണ് മയങ്ക് പ്രതാപ് സിംങിന് പരീക്ഷയെഴുതാന്‍ സാധിച്ചത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ ഒഴിവുകള്‍ നികത്താന്‍ ഇത് സഹായിക്കുമെന്നും കരിയറില്‍ ഉടനീളം ആളുകളെ സഹായിക്കാന്‍ ശ്രമിക്കുമെന്നും സിംങ് പറഞ്ഞു.
Last Updated : Nov 23, 2019, 9:31 AM IST
TAGGED:
latest jaypur