രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ - Rajasthan crime
വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ 21കാരൻ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
ജയ്‌പൂർ: രാജസ്ഥാനിലെ രാംഗഞ്ച് മണ്ഡിയിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ 21 കാരൻ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു. തുടർന്ന് കുട്ടി ശബ്‌ദമുണ്ടാക്കിയതിനെത്തുടർന്നാണ് പീഡന ശ്രമം പുറത്ത് അറിയുന്നത്. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.