21 ബിഎസ്‌എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - BSF
655 ബിഎസ്‌എഫ് ജവാന്മാർ രോഗമുക്തി നേടി.
21 ബിഎസ്‌എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: 21 ബിഎസ്‌എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 ജവാന്മാർ കൂടി രോഗമുക്തി നേടി. 655 ജവാന്മാർ രോഗമുക്തി നേടിയപ്പോൾ 305 പേർ ചികിത്സയിൽ തുടരുകയാണ്. ഇന്ത്യയിൽ 19,459 കൊവിഡ് കേസുകളും 380 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,318 ആയി ഉയർന്നു. 2,10,120 പേർ ചികിത്സയിൽ തുടരുമ്പോൾ 3,21,723 പേർ രോഗമുക്തി നേടി. 16,475 പേർക്ക് ജീവൻ നഷ്‌ടമായി.