കേരളം

kerala

ETV Bharat / bharat

വെടിനിർത്തല്‍ കരാർ ലംഘനം; പാകിസ്ഥാനെതിരെ ഇന്ത്യ - പാകിസ്ഥാൻ സൈന്യം ഈ വർഷം 2,050 ലധികം വെടിനിർത്തൽ നിയമലംഘനങ്ങൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിർത്തി കടന്നുള്ള തീവ്രവാദ നുഴഞ്ഞുകയറ്റത്തെ പിന്തുണയ്ക്കുന്നതും പാകിസ്ഥാൻ സേനയുടെ പ്രകോപനമില്ലാത്ത വെടിനിർത്തൽ നിയമലംഘനങ്ങളിലും വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.

പാക് നടത്തിയ 2,050 വെടിനിർത്തൽ നിയമലംഘനങ്ങളിൽ 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടു: എം.ഇ.എ

By

Published : Sep 15, 2019, 9:34 PM IST

ന്യൂഡൽഹി: പാകിസ്ഥാൻ ഈ വർഷം 2,050 ലധികം വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയതായും അതിൽ 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തി കടന്നുള്ള തീവ്രവാദ നുഴഞ്ഞുകയറ്റത്തെ പിന്തുണയ്ക്കുന്നതും പാകിസ്ഥാൻ സേനയുടെ പ്രകോപനമില്ലാത്ത വെടിനിർത്തൽ നിയമലംഘനങ്ങളിലും വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.

2003 ലെ വെടിനിർത്തൽ ധാരണ പാലിക്കണമെന്നും നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും സമാധാനം നിലനിർത്തണമെന്നും ഇന്ത്യ പാകിസ്ഥാനോട് പലതവണ ആവശ്യപ്പെട്ടിരുന്നതായി ആശങ്ക പ്രകടിപ്പിച്ചുവെന്ന് വിദേശ കാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details