ആന്ധ്രയിൽ 207 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 5,636 കൊവിഡ് കേസുകൾ.
അമരാവതി: ആന്ധ്രാപ്രദേശിൽ 207 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 5,636 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇതിൽ 123 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായി സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. സ്ഥിരീകരിച്ച കേസുകളിൽ 1,035 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 199 പേർ വിദേശത്ത് നിന്നെത്തിയവരുമാണ്. ആകെ 3,091 പേർക്ക് രോഗം ഭേദമായി. നിലവിൽ 2,465 പേർ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,775 ഉം ഇതുവരെ 5,22,093 ഉം സാമ്പിളുകൾ പരിശോധിച്ചു.