റാഞ്ചി:ജാർഖണ്ഡിൽ 2,066 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 43,835 ആയി വർധിച്ചു. പുതുതായി അഞ്ച് രോഗികൾ കൂടി കൊവിഡിന് കീഴടങ്ങിയതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 438 ആയി.
ജാർഖണ്ഡിൽ 2,000 കടന്ന് പുതിയ കൊവിഡ് കേസുകൾ; അഞ്ച് മരണം - death virus
ജാർഖണ്ഡിലെ പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം 2,066 ആണ്. പുതുതായി അഞ്ച് രോഗികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
![ജാർഖണ്ഡിൽ 2,000 കടന്ന് പുതിയ കൊവിഡ് കേസുകൾ; അഞ്ച് മരണം ജാർഖണ്ഡ് കൊറോണ കൊവിഡ് 19 റാഞ്ചി ജാർഖണ്ഡിൽ 2,066 പേർക്ക് കൂടി കൊവിഡ് 2,000 കടന്ന് പുതിയ കൊവിഡ് കേസുകൾ അഞ്ച് മരണം മരണസംഖ്യ കിഴക്കൻ സിംഗ്ഭും ബൊകാരോ Jharkhand's COVID-19 corona ranchi jharkhand covid death virus east singbhum](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8653358-thumbnail-3x2-covidranchi.jpg)
തലസ്ഥാനമായ റാഞ്ചിയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഇവിടെ പുതുതായി 951 പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തി. കിഴക്കൻ സിംഗ്ഭുമിൽ 246 കൊവിഡ് കേസുകളും ബൊകാരോയിൽ 203 കേസുകളും ഗിരിദിഹിൽ 155 കേസുകളും റിപ്പോർട്ട് ചെയ്‌തു. അഞ്ച് മരണങ്ങളിൽ മൂന്നെണ്ണം കിഴക്കൻ സിങ്ഭൂമിലാണ്. ധൻബാദ്, സാഹിബ്‌ഗഞ്ച് ജില്ലകളിൽ നിന്ന് ഒരു രോഗി വീതം കൊവിഡിന് കീഴടങ്ങി. ജാർഖണ്ഡിലെ സജീവ കേസുകളുടെ എണ്ണം 15,043 ആണ്. 28,364 പേർ ഇതുവരെ രോഗമുക്തി നേടി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 37,715 സാമ്പിളുകളാണ്.