കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിലെ ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം - jail staff tests positive for covid

2061 തടവുകാര്‍ക്കും 421 ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച മാത്രം 479 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്

മുംബൈ  മഹാരാഷ്‌ട്ര  ജയിൽ  ജയിൽപുള്ളികൾ  ഉദ്യോഗസ്ഥർ  കൊവിഡ്  സംസ്ഥാന ജയിൽ വകുപ്പ്  പൂനെ  യെരവാഡ സെൻട്രൽ ജയിൽ  mumbai  maharashtra  jail inmates tests positive for covid  jail staff tests positive for covid  Yerawada Central Prison
മഹാരാഷ്‌ട്ര ജയിലുകളിലെ 2061ജയിൽപുള്ളികൾക്കും 421 ജയിൽ ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു

By

Published : Sep 24, 2020, 10:40 AM IST

മുംബൈ: മഹാരാഷ്‌ട്ര ജയിലുകളിലെ 2061 തടവുകാര്‍ക്കും 421 ജയിൽ ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു എന്ന് സംസ്ഥാന ജയിൽ വകുപ്പ് പറഞ്ഞു. ബുധനാഴ്‌ച വരെ 479 പേർ കൊവിഡ് ബാധിച്ച് ജയിലുകളിൽ വച്ച് മരിച്ചു. പൂനെയിലെ യെരവാഡ സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 261 തടവുകാർക്കും 43 ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം 1,767 തടവുകാരെയും 372 ജയിൽ ഉദ്യോഗസ്ഥരെയും കൊവിഡ് നെഗറ്റീവ് ആയതിനെതുടർന്ന് ഡിസ്‌ചാർജ് ചെയ്‌തു.

ഇതുവരെ 14,597 തടവുകാരുടെയും 2,543 ജയിൽ ഉദ്യോഗസ്ഥരുടെയും കോവിഡ് -19 പരിശോധനകൾ നടത്തി എന്ന് ജയിൽ വകുപ്പ് പറഞ്ഞു. മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 21,029 പുതിയ കോവിഡ് -19 കേസുകളും 479 മരണങ്ങളും 19,476 നെഗറ്റീവ് റിപ്പോർട്ടുകളും റിപ്പോർട്ട് ചെയ്‌തിരുന്നു. സംസ്ഥാനത്ത് ആകെ 12,63,799 കേസുകളാണുള്ളത്. മഹാരാഷ്ട്രയിലെ ആകെ കേസുകളിൽ 2,73,477 സജീവ കേസുകളും 9,56,030 ഡിസ്‌ചാർജുകളും 33,886 മരണങ്ങളും ഉൾപ്പെടുന്നുവെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പറഞ്ഞു.

ABOUT THE AUTHOR

...view details